ഡിസല്‍ വിലവര്‍ധന വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതു തുടരുമെന്ന് ബിജെപി

March 5, 2013 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡിസല്‍ വിലവര്‍ധന വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതു തുടരുമെന്ന് ബിജെപി. പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തില്ല. ചൊവ്വാഴ്ച രാവിലെ മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ബിജെപി പാര്‍ലമെന്ററി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. ഡീസല്‍ വിലവര്‍ധന വിഷയത്തിനൊപ്പം ബംഗ്ളാദേശിലെ ക്ഷേത്രങ്ങളിലെ ആക്രമണങ്ങള്‍ സംബന്ധിച്ച വിഷയവും രാമസേതു വിഷയവും ശക്തമായി ഉന്നയിക്കാനാണു ബിജെപിയുടെ തീരുമാനം. പാര്‍ലമെന്റ് നടപടികള്‍ പതിവു പോലെ നടക്കുമെന്നും എന്ത് ആരോപണങ്ങള്‍ ഉയര്‍ന്നുവന്നാലും നിയമപ്രകാരം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യുമെന്നും പാര്‍ലമെന്ററികാര്യമന്ത്രി കമല്‍ നാഥ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍