ശമ്പളവര്‍ധനവ്‌ഏപ്രില്‍ മുതല്‍

November 13, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കോഴിക്കോട്‌: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കൂട്ടുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌. പുതുക്കിയ ശമ്പളം 2011 ഏപ്രില്‍ മുതല്‍ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ട്‌ നടക്കുന്ന എന്‍ജിഒ അസോസിയേഷന്‍ സംസ്‌ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാറിലാണ്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ ആവേശം പകര്‍ന്നുള്ള മന്ത്രിയുടെ പ്രഖ്യാപനം.
പുതുക്കിയ ശമ്പളം ഫെബ്രുവരി മൂന്നാംവാരം പ്രഖ്യാപിക്കും. ശമ്പള വര്‍ധനവിന്‌ 2009 ജൂലൈ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്‌ടായിരിക്കും. 65 ശതമാനം ഡിഎ അടിസ്ഥാന ശമ്പളത്തില്‍ ലയിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രജീവനക്കാരുടേയും മറ്റ്‌ സംസ്ഥാന ജീവനക്കാരുടേയും ശമ്പളംകൂടി പരിഷ്‌കരണത്തിന്‌ മാനദണ്ഡമാക്കും. ഇതുസംബന്ധിച്ച്‌ ജീവനക്കാരുടെ സംഘടനകളുമായി നേരത്തെതന്നെ ശമ്പളകമ്മീഷന്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. അടുത്താഴ്‌ച ഫിനാന്‍സ്‌ സെക്രട്ടറിയുമായി ചര്‍ച്ച നടത്തും. എന്നിട്ട്‌ ഡിസംബര്‍ ഒന്നാംവാരംതന്നെ റിപ്പോര്‍ട്ട്‌ സര്‍ക്കാറിന്‌ സമര്‍പ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം