സര്‍ഗ്ഗവസന്തം 2013 -ലോഗോ പ്രകാശനം ചെയ്തു

March 6, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരളത്തിലെ നാലു കേന്ദ്രങ്ങളില്‍ വച്ച് അഞ്ച് വിഷയങ്ങളിലായി നടത്തുന്ന അവധിക്കാല ക്യാമ്പുകളുടെ സര്‍ഗ്ഗവസന്തം 2013 ലോഗോ പ്രകാശനം സാംസ്കാരിക-ഗ്രാമവികസനമന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു. കുട്ടികളില്‍ സര്‍ഗ്ഗവാസന ഉണര്‍ത്തുന്നതിനും മൂല്യബോധം വര്‍ധിപ്പിക്കുന്നതിനുമായി കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ടും, വിവര-പൊതുജന സമ്പര്‍ക്കവകുപ്പും സംയുക്തമായാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ചിത്രരചന, ന്യൂമീഡിയ ടെക്നോളജി, നാടകം, കഥ, കവിത എന്നീ വിഭാഗങ്ങളിലാണ് ക്യാമ്പുകള്‍. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് ക്യാമ്പു നടക്കുക. മന്ത്രിയുടെ ചേമ്പറില്‍ നടന്ന ലോഗോ പ്രകാശന ചടങ്ങില്‍ ബാലസാഹിത്യ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.നെടുമുടി ഹരികുമാര്‍, പി.ആര്‍.ഡി. ഡയറക്ടര്‍ എ.ഫിറോസ്, ഡപ്യൂട്ടി ഡയറക്ടര്‍ വി.ആര്‍.അജിത്കുമാര്‍, എഴുത്തുകാരന്‍ ടി.പി.രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍