മണിക് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു

March 6, 2013 പ്രധാന വാര്‍ത്തകള്‍

അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രിയായി മണിക് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വൈ.ഡി പാട്ടീല്‍ സത്യാവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ച്ചയായ നാലാം തവണയാണ് മണിക് സര്‍ക്കാര്‍ മുഖ്യമന്ത്രിയായി സ്ത്യപ്രതിജ്ഞ ചെയ്യുന്നത്.

വളരെ ലളിതമായ ജീവിതശൈലിയാണ് മണിക് സര്‍ക്കാരിനെ ജനങ്ങള്‍ വീണ്ടും അധികാരത്തിലെത്തിക്കാന്‍ കാരണം.  ത്രിപുരയില്‍ മാത്രമാണ് ഇപ്പോള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഭരണത്തിലുള്ളത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍