ഇന്ത്യയ്‌ക്കെതിരെ പാക്കിസ്‌ഥാന്‍ തീവ്രവാദികളെ ഉപയോഗിച്ചു: ഹിലരി

November 13, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിങ്‌ടണ്‍: ഇന്ത്യയ്‌ക്കും അഫ്‌ഗാനിസ്‌ഥാനുമെതിരെ പാക്കിസ്‌ഥാന്‍ തീവ്രവാദികളെ ഉപയോഗിച്ചുവെന്നു യുഎസ്‌ സ്‌റ്റേറ്റ്‌ സെക്രട്ടറി ഹിലരി ക്ലിന്റന്‍ പറഞ്ഞു. ഒരു വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ്‌ ഹിലരിയുടെ ആരോപണം. ഇന്ത്യയ്‌ക്കെതിരെയും അഫ്‌ഗാനിസ്‌ഥാനെതിരെയും പ്രയോഗിക്കാനായി തീവ്രവാദികള്‍ക്ക്‌ പാക്കിസ്‌ഥാന്‍ എല്ലാ വിധ സഹായവും നല്‍കി. ഇപ്പോള്‍ ഇതില്‍ മാറ്റം വന്നിട്ടുണ്ടെന്നും എന്നാല്‍ പൂര്‍ണമായി മാറി എന്നു പറയാനാവില്ലെന്നും അവര്‍ വ്യക്‌തമാക്കി. തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധത്തില്‍ യുഎസിനൊപ്പം നില്‍ക്കുന്ന പാക്കിസ്‌ഥാന്‍ ഇപ്പോള്‍ അതിനു വലിയ വിലയാണ്‌ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും ഹിലരി അഭിപ്രായപ്പെട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍