മലപ്പുറത്ത് സ്‌കൂളില്‍ സ്ഥാപിച്ച ഒ വി വിജയന്റെ പ്രതിമ തകര്‍ത്ത നിലയില്‍

March 7, 2013 കേരളം

മലപ്പുറം: കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്ഥാപിച്ച ഒ വി വിജയന്റെ പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തി. ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ക്കുശേഷം കഴിഞ്ഞ ആഴ്ചയാണ് വിജയന്റെ പ്രതിമ സ്‌കൂളില്‍ സ്ഥാപിച്ചത്. പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരും നഗരസഭതര്‍ക്കമുണ്ടായിരുന്നു.

യും തമ്മില്‍ നഗരസഭയില്‍നിന്നും മുന്‍കൂട്ടി അനുമതി വാങ്ങാതെയാണ് സ്മാരകത്തിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നായിരുന്നു മുസ്ലീം ലീഗ് ഭരിക്കുന്ന നഗരസഭാ അധികൃതരുടെ നിലപാട്. പ്രതിമ സ്ഥാപിക്കുന്നതിനെതിരെ പ്രാദേശിക മുസ്ലീംലീഗ് നേതൃത്വവും രംഗത്തുവന്നതോടെ സ്മാരകനിര്‍മ്മാണം വിവാദമായി. ഇതിനിടെയാണ് പ്രതിമ തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം