അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ ജൂണ്‍ ഏഴുമുതല്‍

March 7, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി ആന്റ് ഷോര്‍ട്ട് ഫിലിം ഫെസ്റിവല്‍ ഓഫ് കേരള (ഐ.സി.എസ്.എഫ്.എഫ്.കെ.)ജൂണ്‍ ഏഴുമുതല്‍ 11 വരെ കൈരളി-ശ്രീ-നിള തീയേറ്ററുകളില്‍ നടക്കും. ഇന്ത്യയില്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.

ഹൃസ്വ-ദീര്‍ഘ ഡോക്യുമെന്ററി, ഷോര്‍ട്ട് ഫിലിം, അനിമേഷന്‍ ഫിലിം, മ്യൂസിക് വീഡിയോ എന്നിവയ്ക്ക് പ്രത്യേക മത്സരവിഭാഗമുണ്ട്. കേരളത്തില്‍ നിര്‍മ്മിച്ച കാമ്പസ് ചിത്രങ്ങള്‍ക്കായി കാമ്പസ് ഫിലിം വിഭാഗവും മത്സരത്തിലുണ്ട്. ചിത്രങ്ങളുടെ എന്‍ട്രികള്‍ മാര്‍ച്ച് 12 മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. www.iffk.inഎന്ന വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്ത് ഡി.വി.ഡി. അയയ്ക്കേണ്ടതാണ്.

എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30. കൂടുതല്‍ വിവരങ്ങള്‍ 0471-2310323 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍