സ്കോളര്‍ഷിപ്പ് ആധാര്‍ നമ്പര്‍ ബാങ്ക് അക്കൌണ്ട് ഉള്ളവര്‍ക്കുമാത്രം

March 8, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: ഒമ്പത്, 10 ക്ളാസുകളിലേയും, പോസ്റ് മെട്രിക് വിഭാഗത്തിലെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തിയ ബാങ്ക് അക്കൌണ്ട് ഉള്ളവര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തി. തിരുവനന്തപുരം ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി ആധാര്‍/ബാങ്ക് അക്കൌണ്ട് ലഭ്യമാക്കുന്നതിനുള്ള ക്യാമ്പുകള്‍ ഇന്ന് (മാര്‍ച്ച് ഒമ്പത്) രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നടത്തും.

വിദ്യാര്‍ത്ഥികള്‍ തിരിച്ചറിയല്‍ രേഖയും രണ്ട് ഫോട്ടോയും ആധാര്‍ എന്‍റോള്‍മെന്റ് രേഖയും സഹിതം ഹാജരാകണം. ക്യാമ്പ് നടത്തപ്പെടുന്ന സ്ഥാപനങ്ങള്‍- ഗവ.യു.പി.എസ്.കാര്യവട്ടം, എസ്.എം.വി.എച്ച്.എസ്.തിരുവനന്തപുരം, ഗവ.സെന്‍ട്രല്‍ എച്ച്.എസ്.അട്ടക്കുളങ്ങര, ഗവ.എച്ച്.എസ്.എസ്.വര്‍ക്കല, ഗവ.മോഡല്‍ ബോയ്സ് എച്ച്.എസ്.എസ്.ആറ്റിങ്ങല്‍, ബി.ആര്‍.സി.കിളിമാനൂര്‍, ഗവ.ഗേള്‍സ് എച്ച്.എസ്.എസ്.നെടുമങ്ങാട്, എസ്.കെ.വി.എച്ച്.എസ്.എസ്.നന്ദിയോട്, ഗവ.ടൌണ്‍എല്‍.പി.എസ്.നെയ്യാറ്റിന്‍കര, ഗവ.എച്ച്.എസ്.എസ്.ബാലരാമപുരം, പി.ആര്‍.ഡബ്ള്യു.എച്ച്.എസ്.എസ്.കാട്ടാക്കട, ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പാറശ്ശാല.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍