സൈന നെഹ്‌വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍

March 8, 2013 കായികം

ലണ്ടന്‍: ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവും ലോക ഒന്നാംനമ്പര്‍ താരവുമായ  സൈന നെഹ്‌വാള്‍ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. നാളെ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന ആറാം സീഡായ ചൈനീസ് താരം ഷിഡ്ഫങ് വാങ്ങിനെ നേരിടും.  34 മിനിറ്റ് നീണ്ട മത്സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്തോനേഷ്യന്‍ താരം ബിയാട്രിക്‌സിനെ സൈന പരാജയപ്പെടുത്തിയത്.

സ്‌കോര്‍: 21-16, 21-11

കൂടുതല്‍ വാര്‍ത്തകള്‍ - കായികം