കേരളത്തിന്റെ പുതിയ ഗവര്‍ണറായി നിഖില്‍ കുമാര്‍ ചുമതലയേല്‍ക്കും

March 8, 2013 പ്രധാന വാര്‍ത്തകള്‍

NIKHIL KUMARന്യൂഡല്‍ഹി: കേരളത്തിന്റെ പുതിയ ഗവര്‍ണറായി നാഗാലാന്റ് ഗവര്‍ണര്‍ നിഖില്‍ കുമാര്‍ ചുമതലയേല്‍ക്കും. ഇത് സംബന്ധിച്ച് രാഷ്ട്രപതി ഭവന്‍ ഉടന്‍ വിജ്ഞാപനമിറക്കും. ബിഹാര്‍ സ്വദേശിയായ നിഖില്‍ കുമാര്‍ ബിഹാറിലെ ഔറംഗാബാദില്‍ നിന്ന് ലോക്‌സഭാംഗമായിട്ടുണ്ട്. എന്‍.എസ്.ജി മേധാവിയായും ഡല്‍ഹി പോലീസ് കമ്മീഷണറായും നിഖില്‍ കുമാര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇപ്പോള്‍ കേരള ഗവര്‍ണറുടെ ചുമതല കര്‍ണാടക ഗവര്‍ണറായ എച്ച് ആര്‍ ഭരദ്വാജിനാണ്. മുന്‍ ഗവര്‍ണര്‍ എംഒഎച്ച് ഫറൂഖ് അന്തരിച്ചതിനെ തുടര്‍ന്നാണ് എച്ച് ആര്‍ ഭരദ്വാജിന് കേരള ഗവര്‍ണറുടെ അധിക ചുമതല നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍