കൊണ്ടയൂരില്‍ ആന ഇടഞ്ഞു; പാപ്പാനു കുത്തേറ്റു

March 9, 2013 കേരളം

എരുമപ്പെട്ടി: കൊണ്ടയൂരില്‍ ആന ഇടഞ്ഞു. കുറ്റൂര്‍ നീലകണ്ഠന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നുരാവിലെ ആറരയോടെയാണ് സംഭവം. കൊടപ്പാറ ക്ഷേത്രത്തിലെ പൂരത്തിന് എഴുന്നള്ളിച്ച ശേഷം ചമയങ്ങള്‍ അഴിച്ചുവച്ച് ലോറിയില്‍ കയറ്റുന്നതിനിടെയാണ് ആന ഇടഞ്ഞത്. ഒപ്പമുണ്ടായിരുന്ന പാപ്പാന്‍ ഒറ്റപ്പാലം കാരകുറിശി കരിപ്പാടി വീട്ടില്‍ കുഞ്ഞുണ്ണിയുടെ മകന്‍ രാമകൃഷ്ണനെ (52) ആനയുടെ കുത്തേറ്റ് ഗുരുതരമായ പരിക്കുകളോടെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. ഇടഞ്ഞ ആന നിരവധി നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം