നിലവിലെ നിയമസംവിധാനം പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ രക്ഷിക്കാന്‍ പ്രാപ്തമല്ല: ശ്രീലേഖ

March 9, 2013 കേരളം

തിരുവനന്തപുരം: സമൂഹത്തില്‍ പലയിടങ്ങളിലും സ്ത്രീകള്‍ ഉപദ്രവിക്കപ്പെടുന്നുവെന്നും ഇപ്പോഴുള്ള  നിയമസംവിധാനം പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ രക്ഷിക്കാന്‍ പ്രാപ്തമല്ലെന്നും എഡിജിപി ശ്രീലേഖ പറഞ്ഞു. പ്രജാപിതാ ബ്രഹ്മാകുമാരീസ് വിദ്യാലയത്തിന്റെ 12 ജ്യോതിര്‍ലിംഗ ദിവ്യദര്‍ശനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീ സുരക്ഷാ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ശ്രീലേഖ. ബ്രഹ്മാകുമാരീസിന്റെ തിരുവനന്തപുരം കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മാകുമാരി മിനി അധ്യക്ഷതവഹിച്ചു. പത്തനംതിട്ട കോ-ഓര്‍ഡിനേറ്റര്‍ ബ്രഹ്മാകുമാരി ഉഷ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ബ്രഹ്മാകുമാരി ശ്യാമള നന്ദി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം