ഉത്തര്‍പ്രദേശില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ട് പേര്‍ മരിച്ചു: 10 പേര്‍ക്ക് പരിക്ക്

March 10, 2013 ദേശീയം

ലക്നോ: ഉത്തര്‍പ്രദേശിലെ ബാരാബാങ്കിയിലുള്ള ലോധേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും രണ്ടു പേര്‍ മരിച്ചു. ശിവക്ഷേത്രമായ ഇവിടെ ശിവരാത്രി ദിനത്തില്‍ ദര്‍ശനത്തിനെത്തിയവരാണ് അപകടത്തില്‍പെട്ടത്. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ക്ഷേത്രത്തില്‍ നിന്നു നല്‍കിയ തീര്‍ഥം വാങ്ങാന്‍ ഭക്തര്‍ കൂട്ടത്തോടെ നീങ്ങിയതാണ് അപകടത്തിന് കാരണമായത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം