മതേതരത്വത്തിന് ഏക ഉത്തരം ഇന്ത്യ തന്നെ: നരേന്ദ്രമോഡി

March 10, 2013 പ്രധാന വാര്‍ത്തകള്‍

Narendra-Modiഅഹമ്മദാബാദ്: മതേതരത്വത്തിന് ഏക ഉത്തരം ഇന്ത്യയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബിജെപി എന്ന സംഘടന ന്യൂജേഴ്‌സിയിലെ എഡിസണിലും ഷിക്കോഗോയിലും നടത്തിയ സമ്മേളനത്തില്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം. 2002ലെ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന് അമേരിക്ക മോഡിക്ക് വീസ നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ മോഡി പ്രസംഗം നടത്തിയത്.

ജനങ്ങള്‍ക്കു വേണ്ട വിധത്തില്‍ സേവനങ്ങള്‍ നടത്തിയാല്‍ സര്‍ക്കാരിന്റെ തെറ്റുകള്‍ അവര്‍ ക്ഷമിക്കും. മതത്തിനും പ്രത്യയശാസ്ത്രത്തിനും മുകളില്‍ രാജ്യത്തിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നത്. എവിടെ ജോലി ചെയ്താലും എല്ലാ പൗരന്‍മാരും രാജ്യത്തിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടതെന്നും മോഡി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍