സീതാതീര്‍ഥത്തിലെ വിഗ്രഹവും വിളക്കുകളും തകര്‍ത്തു

March 11, 2013 കേരളം

വിതുര: പൊന്മുടി സീതാതീര്‍ഥത്തില്‍ അടുത്തിടെ സ്ഥാപിച്ച ഹനുമാന്‍ വിഗ്രഹവും വിളക്കുകളും കഴിഞ്ഞദിവസം തകര്‍ത്തു. വനവാസകാലത്ത് സീതാദേവി സ്‌നാനം നടത്തിയതായി വിശ്വാസമുള്ള ഒരു ഉറവയും പാറപ്പുറത്തെ കാല്‍പ്പാടുമാണ് ഇവിടെ ഉണ്ടായിരുന്നത്.  ആദിവാസി ഊരിലുള്ളവര്‍ പരമ്പരാഗതമായി ആരാധിക്കുന്ന പൊന്മുടി സീതാതീര്‍ഥത്തില്‍  ആദിവാസികളാണ്  ഹനുമാന്‍ വിഗ്രഹവും വിളക്കുകളും സ്ഥാപിച്ച് ആരാധിച്ചു പോരുന്നത്.

കുളത്തൂപ്പുഴ, പാലോട് വനം റെയിഞ്ചോഫീസര്‍മാരുടെ നേതൃത്വത്തിലുള്ള സംഘമാണ്  വിഗ്രഹം തര്‍ത്തതെന്ന്  ആദിവാസി മഹാസഭയും വിവിധ ഹിന്ദുസംഘടനകളും ആരോപിക്കുന്നു. അതേസമയം തങ്ങളല്ല വിഗ്രഹവും വിളക്കും തകര്‍ത്തതെന്ന് കുളത്തൂപ്പുഴ വനം റെയിഞ്ചോഫീസര്‍ അശോകന്‍ അറിയിച്ചു.

വനംവകുപ്പ് നിലപാടിനെതിരെ 13 ന് പാലോട് റെയ്‌ഞ്ചോഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് വിവിധ സംഘടനകളുടെ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം