ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനം സ്വീകാര്യമല്ലെന്ന് പ്രധാനമന്ത്രി

March 12, 2013 പ്രധാന വാര്‍ത്തകള്‍

Manmohan-Singh16ന്യൂഡല്‍ഹി: കടല്‍ക്കൊലക്കേസിലെ പ്രതികളെ മടക്കി അയക്കില്ലെന്ന ഇറ്റാലിയന്‍ സര്‍ക്കാരിന്റെ തീരുമാനം സ്വീകാര്യമല്ലെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് പറഞ്ഞു. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫിസില്‍ എംപിമാരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മാധ്യമങ്ങള്‍ വഴിയാണ് താന്‍ ഇറ്റലിയുടെ നിലപാട് അറിഞ്ഞതെന്നും ആവശ്യമായ നടപടിയെടുക്കാന്‍ വിദേശകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി എംപിമാരെ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍