ടെക്‌ടോപ് ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ ടെക്‌നോപാര്‍ക്കില്‍ നടക്കും

March 12, 2013 കേരളം

തിരുവനന്തപുരം: എന്‍ജിനീയറിങ് മേഖലയിലെ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്ന ടെക്‌ടോപ് ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ ടെക്‌നോപാര്‍ക്കില്‍ നടക്കും. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഗ്രി കണ്‍ട്രോള്‍സും ടെക്‌നോപാര്‍ക്ക് ബിസിനസ് ഇന്‍കുബേഷന്‍ കേന്ദ്രവും സംയുക്തമായാണ് ഈ വര്‍ഷം എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളുടെ സാങ്കേതിക ആശയങ്ങള്‍ പ്രോട്ടോടൈപ്പ് രീതിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. പാര്‍ക് സെന്ററിലാണു പ്രദര്‍ശനം.

കഴിഞ്ഞ വര്‍ഷങ്ങളിലെ മികച്ച പ്രതികരണം മുന്‍നിര്‍ത്തി പ്രായപരിധിയില്ലാതെ ആര്‍ക്കും സാമൂഹിക നന്മയ്ക്കുതകുന്ന സാങ്കേതിക പദ്ധതികള്‍ പ്രദര്‍ശിപ്പിക്കാവുന്നതാണെന്നു ഡിഗ്രി കണ്‍ട്രോള്‍സ് മേധാവി രാജേഷ് നായര്‍ പറഞ്ഞു. എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ പ്രോജക്ടുകള്‍ക്കൊപ്പം സാങ്കേതിക ആശയങ്ങള്‍ കൈവശമുള്ളവര്‍ക്ക് ഈ വര്‍ഷം പ്രോജക്ടുകള്‍ പ്രദര്‍ശിപ്പിക്കാം. ഏറ്റവും നല്ല സാങ്കേതിക ആശയത്തിനു ടെക്‌ടോപ് പബ്്‌ളിക് ഇന്നവേഷന്‍ അവാര്‍ഡും 50,000 രൂപയും ലഭിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം