ഷീല വധക്കേസില്‍ പ്രതി രാജന്‍ ജോര്‍ജിന് ജീവപര്യന്തം തടവ്

March 13, 2013 കേരളം

കോട്ടയം: പാമ്പാടി സ്വദേശിനിയായ ഷീലയെ വധിച്ച കേസില്‍ പ്രതി രാജന്‍ ജോര്‍ജിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കോട്ടയം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. കോടതി ഇന്നലെ ഇയാളെ കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. കൊലപാതകം, ഭവനഭേദനം തുടങ്ങിയ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരേ ചുമത്തിയിരുന്നത്. 2010 ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ഭര്‍ത്താവുമായി പിണങ്ങി വാടകയ്ക്ക് കഴിയുകയായിരുന്ന ഷീലയെ സംശയത്തിന്റെ പേരിലാണ് സുഹൃത്തായ രാജന്‍ കൊലപ്പെടുത്തിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം