ഇറ്റലി വാക്കുപാലിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രധാനമന്ത്രി

March 13, 2013 പ്രധാന വാര്‍ത്തകള്‍

manmohan-singh0012ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ പ്രതികളായ ഇറ്റാലിയന്‍ നാവികരെ ഇന്ത്യയിലെത്തിക്കുമെന്ന വാക്ക് ഇറ്റലി പാലിച്ചില്ലെങ്കില്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പ്രധാമന്ത്രി മന്‍മോഹന്‍ സിംഗ്. രാവിലെ പ്രതിപക്ഷ കക്ഷികള്‍ വിഷയം പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വിഷയത്തില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇറ്റലിയുടെ നിലപാട് നയതന്ത്ര മര്യാദയുടെ ലംഘനമാണ്. സുപ്രീംകോടതിയില്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ ഇറ്റലി തയാറാകണം. രാഷ്ട്രീയത്തിന് അതീതമായി ഗൌരവമുള്ള വിഷയമായി അംഗങ്ങള്‍ ഇതിനെ കാണണമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊല്ലം നീണ്ടകരയില്‍ ഇന്ത്യന്‍ മത്സ്യതൊഴിലാളികളായ വാലന്റൈന്‍, അജീഷ് പിങ്കി എന്നിവരെ വെടിവെച്ചു കൊന്ന കേസിലെ പ്രതികളായ മാസിമിലിയാനോ ലത്തോരെ, സാല്‍വത്തോരെ ജിറോനെ എന്നിവരെ ഇറ്റലിയിലെ പൊതു തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ് നാട്ടില്‍പോകാന്‍ സുപ്രീംകോടതി അനുവദിച്ചത്. എന്നാല്‍ ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന കരാര്‍ നിലവില്‍ വന്നതിനാല്‍ ഇവരെ തിരികെ അയയ്ക്കില്ലെന്നാണ് ഇറ്റലി ഇപ്പോള്‍ വ്യക്തമാക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍