വനിതാ ട്വന്റി-20 : കേരള വനിതകള്‍ക്കു ജയം

March 13, 2013 കായികം

മുംബൈ: സീനിയര്‍ വനിതാ ട്വന്റി-20 സൂപ്പര്‍ ലീഗില്‍ കേരള വനിതകള്‍ ആറു വിക്കറ്റിനു ഗുജറാത്തിനെ പരാജയപ്പെടുത്തി.  ആദ്യം ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് 15.5 ഓവറില്‍ 37 റണ്‍സിനു പുറത്തായി. കേരളത്തിനുവേണ്ടി ജിന്‍സി ജോര്‍ജ് നാലു റണ്‍സ് വഴങ്ങി നാലു വിക്കറ്റു വീഴ്ത്തി. ആശ ഏഴു റണ്‍സ് വഴങ്ങിയും ശരണ്യ 13 റണ്‍സ് വിട്ടുകൊടുത്തും രണ്ടു വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം 10.2 ഓവറില്‍ നാലു വിക്കറ്റു നഷ്ടത്തില്‍ 39 റണ്‍സ് നേടി ജയത്തിലെത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം