മാധ്യമങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായ നിലപാടെടുക്കണം

November 14, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കേരളത്തിന്റെ വികസനകാര്യത്തില്‍ മാധ്യമങ്ങള്‍ കൂടുതല്‍ ക്രിയാത്മകമായ നിലപാടെടുക്കണമെന്ന്‌ കേന്ദ്രമന്ത്രി എ.കെ.ആന്റണി. നീതിബോധം ഉള്‍ക്കൊണ്ടാവണം വാര്‍ത്തകള്‍ നല്‍കുന്നത്‌. പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌ നിര്‍ഭയമായും നിഷ്‌പക്ഷമായും മാധ്യമശക്‌തിയെ ഉപോഗിക്കണം. നശീകരണശക്‌തിയുള്ള ആയുധമാണ്‌ മാധ്യപ്രവര്‍ത്തനമെന്നും കേന്ദ്രമന്ത്രി എ.കെ.ആന്റണി ഓര്‍മിപ്പിച്ചു. പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്‌ഥാന സമ്മേളനം തിരുവനന്തപുരത്ത്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു എ.കെ. ആന്റണി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം