പി.സി ജോര്‍ജ് അതിരുലംഘിക്കുന്നുവെന്ന് മുഖ്യമന്ത്രി

March 15, 2013 കേരളം

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് അതിരുലംഘിക്കുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇക്കാര്യത്തില്‍ എംഎല്‍എമാരുടെ വികാരം മാനിക്കുന്നതായും യുഡിഎഫിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഒരു സ്വകാര്യ ചാനല്‍ പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തില്‍ ഘടകകക്ഷി നേതാക്കള്‍ക്കെതിരേ ഉള്‍പ്പെടെ പി.സി ജോര്‍ജ് മോശം പദപ്രയോഗങ്ങള്‍ നടത്തിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം