ശ്രീലങ്കന്‍ പ്രശ്നം: പിന്തുണ പിന്‍വലിക്കുമെന്ന് ഡിഎംകെ

March 16, 2013 ദേശീയം

ചെന്നൈ: ശ്രീലങ്കന്‍ വിഷയത്തില്‍ യുപിഎ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കി ഡിഎംകെ രംഗത്തെത്തി. ഐക്യരാഷ്ട്രസഭയില്‍ ശ്രീലങ്കയ്ക്കെതിരേ അമേരിക്ക കൊണ്ടുവരുന്ന പ്രമേയത്തെ ഇന്ത്യ അനുകൂലിക്കണമെന്നാണ് ഡിഎംകെയുടെ ആവശ്യം. അല്ലാത്തപക്ഷം സര്‍ക്കാരിന് നല്‍കിവരുന്ന പിന്തുണ പിന്‍വലിക്കുന്ന കാര്യം പാര്‍ട്ടി ആലോചിക്കുമെന്നാണ് മുന്നറിയിപ്പ്. എല്‍ടിടിഇ പോരാളികള്‍ക്കെതിരേ രാജപക്സെ സര്‍ക്കാര്‍ നടത്തിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേയാണ് അമേരിക്ക പ്രമേയം അവതരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം