ധനമന്ത്രിയെ പത്രപ്രവര്‍ത്തക യൂണിയന്‍ അഭിനന്ദിച്ചു

March 16, 2013 കേരളം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള പെന്‍ഷനും ഭവനസബ്സിഡിയും വര്‍ധിപ്പിക്കണമെന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആവശ്യം അംഗീകരിച്ച ധനമന്ത്രി കെ.എം. മാണിയെ കെയുഡബ്ള്യുജെ സംസ്ഥാന പ്രസിഡന്റ് കെ.സി. രാജഗോപാലും ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിയും അഭിനന്ദിച്ചു. പെന്‍ഷന്‍ 7000 രൂപയായും ഭവനസബ്സിഡി ഒരു ലക്ഷമായുമാണു വര്‍ധിപ്പിച്ചത്. കേരള പത്രപ്രവര്‍ത്തക ആരോഗ്യ രക്ഷാപദ്ധതിക്കും ബജറ്റില്‍ ധനസഹായം അനുവദിച്ചിട്ടുണ്ട്. കോട്ടയം, തൃശൂര്‍ പ്രസ് ക്ളബുകളുടെ നവീകരണത്തിനും തുക നീക്കിവച്ചു. ധനമന്ത്രിയോടുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി ഭാരവാഹികള്‍ പ്രസ്താവനയില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം