ശബരിമല ഉത്സവം: മാര്‍ച്ച് 18ന് കൊടിയേറും

March 16, 2013 കേരളം,ക്ഷേത്രവിശേഷങ്ങള്‍

പത്തനംതിട്ട: ശബരിമല മീനം ഉത്രം ഉത്സവത്തിന് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് മാര്‍ച്ച് 18ന് രാവിലെ 10 നും 11നും മധ്യേ രോഹിണി നക്ഷത്രത്തില്‍ നടക്കും. മാര്‍ച്ച് 26ന് രാത്രി ഒന്‍പതിന് പള്ളിവേട്ട.

മാര്‍ച്ച് 27ന് രാവിലെ ഒന്‍പതിന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളിപ്പ്. രാവിലെ 11ന് ആറാട്ടുകടവില്‍ തിരുവാറാട്ട്. അന്നു വൈകിട്ടു തന്നെ തിരിച്ചെഴുന്നള്ളത്ത് നടക്കും. 27ന് രാത്രി നട അടയ്ക്കുന്നതോടെ പത്തു ദിവസത്തെ ഉത്സവത്തിന് സമാപനമാകും. മാര്‍ച്ച് 19 മുതല്‍ 26 വരെ രാവിലെ 11ന് ഉത്സവബലി ഉണ്ടായിരിക്കും. പതിവ് പൂജകള്‍ക്കു പുറമേ വിശേഷാല്‍ പൂജകളായ പടിപൂജയും ഉദയാസ്തമന പൂജയും നടക്കും. എല്ലാ ദിവസവും നെയ്യഭിഷേകം നടത്താം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം