കാശ്മീരില്‍ സൈനികന്‍ സ്വയം വെടിവെച്ച് ജീവനൊടുക്കി

March 16, 2013 ദേശീയം

ശ്രീനഗര്‍: കാശ്മീരില്‍ സൈനികന്‍ സര്‍വീസ് റൈഫിളില്‍ നിന്നും സ്വയം വെടിവെച്ച് ജീവനൊടുക്കി. നായിക് യാം ബഹദൂര്‍ ആണ് ആത്മഹത്യ ചെയ്തത്. വടക്കന്‍ കാശ്മീരിലെ ഗുല്‍മാര്‍ഗിലെ സൈനിക ക്യാമ്പില്‍ പുലര്‍ച്ചെയാണ് സംഭവം. എന്നാല്‍ ഇയാള്‍ മരിക്കാനുള്ള കാരണം ക്യാമ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം