മാധ്യമങ്ങള്‍ക്ക് ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യതയുണ്ടെന്ന് രാഷ്ട്രപതി

March 16, 2013 കേരളം

കോട്ടയം: മാധ്യമങ്ങള്‍ക്ക് ധാര്‍മിക മൂല്യങ്ങളെ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. സെന്‍സേഷണലിസം സത്യസന്ധമായ മാധ്യമപ്രവര്‍ത്തനത്തിന് തടസമാകരുത്. പൊതുരംഗം അഴിമതി മുക്തമാക്കുന്നതിന് മാധ്യമങ്ങള്‍ പ്രത്യേക പങ്കു വഹിക്കേണ്ടതുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു. മലയാള മനോരമ ശതോത്തര രജതജൂബിലി കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. അടിസ്ഥാന മേഖലയിലെ വികസന രംഗത്ത് കേരളത്തിന് ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയ രാഷ്ട്രപതി വിദേശ മലയാളികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണം ക്രിയാത്മകമായി പ്രയോജനപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു. മനോരമയുടെ ശതോത്തര ജൂബിലിയോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സ്റാംപിന്റെ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം