മത്സ്യ മാര്ക്കറ്റുകള് നവീകരിക്കുതിന് തദ്ദേശ സ്ഥാപനങ്ങള് ശ്രമിക്കണം: മന്ത്രി കെ.ബാബു

March 17, 2013 കേരളം

പറവൂര്‍: മത്സ്യ മാര്ക്കറ്റുകള് നവീകരിക്കുതിന് തദ്ദേശ സ്ഥാപനങ്ങള് ശ്രമിക്കണമെ് ഫിഷറീസ് മന്ത്രി കെ.ബാബു പറഞ്ഞു. പുതുതായി 50 മത്സ്യമാര്ക്കറ്റുകള്ക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. നിലവിലുള്ള മാര്ക്കറ്റുകളുടെ നവീകരണം ഘട്ടംഘട്ടമായി പൂര്ത്തിയാക്കുതിന് നടപടി സ്വീകരിക്കുമെും മന്ത്രി പറഞ്ഞു. സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന്റെ സഹായത്തോടെ നിര്മിച്ച സംസ്ഥാനത്തെ ആദ്യ ആധുനീക മാര്ക്കറ്റ് നോര്ത്ത് പറവൂരില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാര്‍ക്കറ്റുകളുടെ ആധുനീക നവീകരണത്തിന് ആവശ്യമായ സ്ഥലം കണ്ടെത്തുതിന് തദ്ദേശ സ്വയം ഭരണ വകുപ്പുകള് കൂടുതല് താല്പര്യമെടുക്കണം. കാര്ഷിക രംഗത്തെ പ്രശ്നങ്ങള് മനസ്സിലാക്കുതിന് കേന്ദ്ര കൃഷി മന്ത്രി അടുത്ത് ത െ കേരളത്തിലെത്തുമെ് മല്സ്യ മാര്ക്കറ്റിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്ത് കേന്ദ്ര ഭക്ഷ്യ മന്ത്രി പ്രൊഫ.കെ.വി.തോമസ് പറഞ്ഞു. അഡ്വ. വി.ഡി.സതീശന് എം.എല്.എ അധ്യക്ഷത വഹിച്ച ചടങ്ങില് മല്സ്യ മാര്ക്കറ്റ് നിര്മ്മിക്കുതിന് പരിശ്രമിച്ച ജീവനക്കാര്ക്കുള്ള മെമന്റോ എസ്.ശര്മ്മ എം.എല്.എ വിതരണം ചെയ്തു.

എന്.എഫ്.ഡി.ബി. ചീഫ് എക്സിക്യൂട്ടീവ് ഡോ.സി.കെ.മൂര്‍ത്തി, പറവൂര് നഗരസഭ വൈസ് ചെയര്മാന് കെ.എസ്.ഷാഹുല്ഹമീദ്, കെ.എസ്.സി.എ.ഡി.സി. ബോര്‍ഡ് മെമ്പര്മാരായ വേളി വര്‍ഗ്ഗീസ്, അഡ്വ.യു.എസ്.ബാലന്, അനില്.ബി.കളത്തില്, ഫിഷറീസ് ജോയിന്റ് ഡയറക്ടര് ലിസി.മാത്യു. സ്റ്റാന്റിംഗ് കമ്മറ്റി മെമ്പര്മാരായ എ.കെ.അംബിക, പ്രദീപ തോപ്പില്‍, ശ്യമള ഗോവിന്ദന്, ജോബ് പഞ്ഞിക്കാരന്, ശ്രീകുമാരി.എസ്. കൗസിലര് റോയി ദേവസ്സി, എന്.പി. സണ്ണി എിവര് സിഹിതരായിരുന്നു.പറവൂര്‍ നഗരസഭ ചെയര്പേഴ്സ വല്സല പ്രസകുമാര് സ്വാഗതവും, സംസ്ഥാന തീരദേശ വികസന കോര്പ്പറേഷന് മാനേജിങ്ങ് ഡയറക്ടര് ഡോ.കെ.അമ്പാടി നന്ദിയും പറഞ്ഞു. 225 ലക്ഷം രൂപ നാഷണല് ഫിഷറീസ് ഡെവലപ്മെന്റ് ബോര്ഡും, 25 ലക്ഷം രൂപ സംസ്ഥാന സര്ക്കാര് വിഹിതവുമുള്പ്പെടെ 250 ലക്ഷം രൂപ ചെലവിലാണ് മല്സ്യമാര്ക്കറ്റ് നിര്മാണം. 711 ച.മീറ്റര് വിസ്തൃതിയില് നിര്മ്മിച്ചിട്ടുള്ള മത്സ്യ മാര്‍ക്കറ്റില്‍ ഡിസ്പ്ലേ സ്ലാബ്, സിങ്ക്, ഡ്രെയിന്, എീ സംവിധാനങ്ങളോടു കൂടിയ എട്ട് മത്സ്യ വില്പ്പന സ്റ്റാളുകള്‍, 17 ചില്ലറ വില്പ്പന സ്റ്റാളുകള്‍, ലേല ഹാള്‍ എന്നി സംവിധാനങ്ങളുണ്ട്.

 

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം