പി.സി.ജോര്‍ജിനെ പുറത്താക്കണമെന്ന് കോടിയേരി

March 17, 2013 കേരളം

തിരുവനന്തപുരം: പി.സി.ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കെ.ആര്‍.ഗൌരിയമ്മയ്ക്കെതിരേ ജോര്‍ജ് നടത്തിയ മോശം പരാമര്‍ശങ്ങളുടെ പേരിലാണ് ആവശ്യം. മുന്‍പ് പ്രതിപക്ഷ എംഎല്‍എമാരെയും പിന്നോക്ക വിഭാഗക്കാരെയും ജോര്‍ജ് പരസ്യമായി അപമാനിച്ചത് വിവാദമായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം