നുഴഞ്ഞുകയറ്റം പരാജയപ്പെടുത്തി, രണ്ട്‌ ഭീകരരെ വധിച്ചു

November 14, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ജമ്മു: ജമ്മുകാശ്‌മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരരും, സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട്‌ തീവ്രവാദികളെ വധിച്ചു. പൂഞ്ചിലെ സോനാഗലി പോസ്‌റ്റിനു സമീപം ഭീകരര്‍ നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന്‌ സൈന്യം നടത്തിയ തിരച്ചിലിലാണ്‌ ഏറ്റുമുട്ടല്‍ നടന്നത്‌.
സൈന്യത്തെ കണ്ട ഉടന്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണ്‌ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടത്‌. മറ്റുള്ളവര്‍ രക്ഷപ്പെട്ടതായി സൈനിക വക്താവ്‌ അറിയിച്ചു. കൊല്ലപ്പെട്ട ഭീകരരില്‍ നിന്ന്‌ ആയുധങ്ങളും, സ്‌ഫോടക വസ്‌തുക്കളും പിടികൂടി.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം