യുഡിഎഫ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണം: ചെന്നിത്തല

March 17, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: യുഡിഎഫ് നേതാക്കള്‍ പരസ്യ പ്രസ്താവനകള്‍ നിര്‍ത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തല. പരസ്യമായി വിവാദങ്ങള്‍ അഴിച്ചുവിടുന്നത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിക്കും. വിഴുപ്പലക്കല്‍ രാഷ്ട്രീയം അവസാനിപ്പിക്കണം. ആര്യാടന്‍ മുഹമ്മദ്-മുസ്ലിം ലീഗ് വിഷയത്തില്‍ ഇരുവിഭാഗവും സംയമനം പാലിക്കണം. പറയാനുള്ളത് മുന്നണി സംവിധാനത്തില്‍ പറഞ്ഞ് അവസാനിപ്പിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം