തീവ്രവാദ ഭീഷണി: സുപ്രീം കോടതിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

March 18, 2013 പ്രധാന വാര്‍ത്തകള്‍

SPREME1ന്യൂഡല്‍ഹി: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് സുപ്രീം കോടതിക്കുള്ള സുരക്ഷ ശക്തമാക്കി. ഭീഷണിയെ തുടര്‍ന്ന് കോടതിക്കുള്ളിലും പരിസരത്തും ഡല്‍ഹി പോലീസ് പരിശോധന നടത്തി. ഡോഗ് സ്ക്വാഡ് കോടിതിക്കുള്ളില്‍ പരിശോധന നടത്തി. എന്നാല്‍ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കോടതിക്കെതിരേ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഡല്‍ഹി പോലീസ് പരിശോധന നടത്തിയത്. കോടതി വളപ്പിലേക്കുള്ള പ്രവേശനം തടഞ്ഞായിരുന്നു രാവിലെ പോലീസിന്റെ പരിശോധന. കോടിക്കുള്ളിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും പോലീസ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ അമീര്‍ കസബ്, പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്സല്‍ ഗുരു എന്നിവരുടെ വധശിക്ഷ നടപ്പാക്കിയതിനു ശേഷം സുപ്രീം കോടതിക്കു നേരേ ഭീകരാക്രമണ സാധ്യത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഇന്റലിജന്‍സ് വീണ്ടും മുന്നറിയിപ്പ് നല്‍കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍