എസ്.റ്റി. പ്രമോട്ടര്‍മാരുടെ നിയമനം: അപേക്ഷ ക്ഷണിച്ചു

March 18, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: പട്ടികവര്‍ഗ വികസനവകുപ്പിന്റെ കീഴില്‍ കാട്ടാക്കട, വാമനപുരം, നെടുമങ്ങാട് എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളുടെ പ്രവര്‍ത്തനപരിധിയില്‍ നിലവിലുളള എസ്.റ്റി പ്രമോട്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗക്കാരുടെ ക്ഷേമത്തിനായി സന്നദ്ധസേവനം നടത്താന്‍ താല്‍പ്പര്യമുളള 18നും 45 നും മദ്ധ്യേപ്രായമുളള എസ്.എസ്.എല്‍.സി. പാസായ പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയില്ലാത്തവരുടെ അഭാവത്തില്‍ പട്ടികവര്‍ഗക്കാര്‍ക്കിടയില്‍ ദീര്‍ഘകാലമായി സാമൂഹ്യസേവനം നടത്തിവരുന്ന പട്ടികവര്‍ഗത്തില്‍പ്പെട്ട 50 വയസുവരെ പ്രായമുളളവരെയും പരിഗണിക്കും. സ്വന്തംകൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയില്‍ പേര്, മേല്‍വിലാസം, സമുദായം, വിദ്യാഭ്യാസയോഗ്യത, ജനനതീയതി, വാര്‍ഷികവരുമാനം, മുന്‍പരിചയം, താമസിക്കുന്ന ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് എന്നിവ ഉള്‍ക്കൊളളിച്ചിരിക്കണം. അപേക്ഷകന്‍ താമസിക്കുന്ന പഞ്ചായത്തിലോ മുന്‍സിപ്പാലിറ്റിയിലോ ഉളള ഒഴിവിലേയ്ക്ക് മാത്രമേ അപേക്ഷ സമര്‍പ്പിക്കാവൂ. പൂരിപ്പിച്ച അപേക്ഷകള്‍ മാര്‍ച്ച് 27 വൈകീട്ട് മൂന്ന് വരെ നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിലും കുറ്റിച്ചല്‍, നന്ദിയോട്, നെടുമങ്ങാട് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും സ്വീകരിക്കും. ഫോണ്‍: 0472 – 2812557.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍