ദേശാടന പക്ഷികളുടെ തുടര്‍വരവിനുളള സാഹചര്യമൊരുക്കും: വനംമന്ത്രി കെ.ബി.ഗണേഷ് കുമാര്‍

March 20, 2013 കേരളം

ganesh kumar11തിരുവനന്തപുരം: അങ്ങാടിക്കുരുവികള്‍ക്കുളള പുനരധിവാസ പദ്ധതിക്കൊപ്പം ദേശാടന പക്ഷികളുടെ തുടര്‍വരവിനുളള സാഹചര്യവും ഒരുക്കുമെന്ന് വനം വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്കുമാര്‍. റൈറ്റേഴ്സ് ആന്‍ഡ് നേച്ചര്‍ ലവേഴ്സ് ഫോറത്തിന്റെയും വനം വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം പാളയം മാര്‍ക്കറ്റില്‍ അങ്ങാടിക്കുരുവികള്‍ക്കുളള കൂട് സ്ഥാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അങ്ങാടിക്കുരുവികള്‍ക്കുളള അന്‍പതോളം കൂടുകള്‍ പാളയത്തും ചാല മാര്‍ക്കറ്റിലുമായി സ്ഥാപിച്ചിട്ടുണ്ട്. കുരുവികളുടെ സംരക്ഷണവും പരിപാലനവും നടത്തുന്ന ചുമട്ടുതൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും മന്ത്രി ടീ ഷര്‍ട്ടുകള്‍ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ നൂതന ആശയ സാക്ഷാത്കാരം എല്ലാ ജനതയിലേക്കും പ്രചരിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ മേയര്‍ അഡ്വ.കെ.ചന്ദ്രിക, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം