കെ എസ് ആര്‍ ടി സിക്ക് പൊതുവിപണിയിലെ വിലയ്ക്ക് ഡീസല്‍ നല്‍കണം: ഹൈക്കോടതി

March 21, 2013 കേരളം

കൊച്ചി: കെ എസ് ആര്‍ ടി സിക്ക് പൊതുവിപണിയിലെ വിലയ്ക്ക് ഡീസല്‍ നല്‍കണമെന്ന് എണ്ണക്കമ്പനികള്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ജസ്റ്റിസ് വി ചിദംബരേഷാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.  കുറഞ്ഞ നിരക്കില്‍ ഡീസല്‍ നല്‍കുന്നതിലൂടെ എണ്ണക്കമ്പനികള്‍ക്ക് ഭാവിയിലുണ്ടാകുന്ന നഷ്ടം സംസ്ഥാനം നികത്താമെന്ന് അഡ്വക്കേറ്റ് ജനറല്‍ (എ.ജി) നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഈ നിര്‍ദേശം.

തമിഴ്‌നാട് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എണ്ണക്കമ്പനികള്‍ നിരുപാധികമാണ് സബ്‌സിഡി നല്‍കിയതെന്ന് ചൂണ്ടിക്കാട്ടി കെ എസ് ആര്‍ ടി സി കോടതിയെ സമീപിക്കുകയായിരുന്നു .  ഇതു സംബന്ധിച്ച് ഐ. ഒ. സി നല്‍കിയ കത്തും ഹാജരാക്കുകയും  പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒരേ വിഷയത്തില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം