ഹരിദത്തിന്റെ ആത്മഹത്യ: അന്വേഷണം തുടരാമെന്ന് സുപ്രീം കോടതി

March 22, 2013 ദേശീയം

ന്യൂഡല്‍ഹി: സമ്പത്ത് കസ്റഡി മരണക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഹരിദത്തിന്റെ ആത്മഹത്യക്കേസില്‍ അന്വേഷണം തുടരാമെന്നു സുപ്രീം കോടതി. കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേ സംസ്ഥന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. കേസില്‍ സിബിഐക്കു സുപ്രീം കോടതി നോട്ടിസ് അയച്ചു. സിബിഐ ഉദ്യോഗസ്ഥര്‍ കെ.കെ. രാജന്‍, ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ക്കെതിരേയുള്ള കേസ് റദ്ദാക്കിയ നടപടിയാണ് കോടതി സ്റേ ചെയ്തത്. കഴിഞ്ഞ ഡിസംബര്‍ 14-നായിരുന്നു ഹൈക്കോടതി കേസ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഹരിദത്തിന്റെ ആത്മഹത്യക്കുറിപ്പില്‍ രാജനും ഉണ്ണിക്കൃഷ്ണനുമെതിരേ പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇവര്‍ക്കെതിരേ ക്രൈംബ്രാഞ്ചും ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം