സ്പോര്‍ട്സ് ഉപകരണങ്ങള്‍ വിതരണം ചെയ്തു

March 23, 2013 കായികം

തൃശൂര്‍: നെഹ്രു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ തൃശൂര്‍ ജില്ലയിലെ യുവജന ക്ളബുകള്‍ക്കുവേണ്ടി സ്പോര്‍ട്സ് ഉപകരണങ്ങള്‍ നല്‍കി. തൃശൂര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നടന്ന ജില്ലാ യുവജന കണ്‍വന്‍ഷനില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. നിര്‍മല ഉപകരണങ്ങള്‍ വിതരണം ചെയ്തു. തൃശൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സുബി ബാബു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

എന്‍.വൈ.കെ. കേരള- ലക്ഷദ്വീപ് മേഖലാ ഡയറഖ്ടര്‍ എസ്. സതീശ് അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ്പബ്ളിക് റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ടി. വേലായുധന്‍, മുന്‍ മേയര്‍ കെ. രാധാകൃഷ്ണന്‍, എം. പീതാംബരന്‍ മാസ്റര്‍, വറീത് തരകന്‍, കെ. കുഞ്ഞുമുഹമ്മദ്, ഒ. നന്ദകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ സേവനാവകാശ നിയമം-യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ എസ്. സതീഷ് വിഷയം അവതരിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം