ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കും

March 23, 2013 പ്രധാന വാര്‍ത്തകള്‍

train-imageന്യൂഡല്‍ഹി: ആറ് മാസത്തിനകം ട്രെയില്‍ യാത്രാനിരക്ക് കൂട്ടുമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിത്തല്‍ പറഞ്ഞു. ഇന്ധന സര്‍ചാര്‍ജ് ആറ് മാസത്തിനകം ഏര്‍പ്പെടുത്തും.

ഇന്ധനവില വര്‍ധന മൂലം വന്‍ സാന്പത്തിക പ്രതിസന്ധിയാണ്  റെയില്‍വേ നേരിടുന്നത്. ഡീസല്‍ വിലവര്‍ധനയിലൂടെ 3,300 കോടിയുടെ അധിക ബാധ്യതയാണ് റെയില്‍വേയ്ക്ക് ഉണ്ടായിരിക്കുന്നത്.   ഈ സാഹചര്യത്തില്‍ യാത്രാനിരക്ക് കൂട്ടുകയല്ലാതെ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് റെയില്‍വേ യാത്രാനിരക്ക് അവസാനമായി കൂട്ടിയത്. എല്ലാ വിഭാഗങ്ങളിലും 20 ശതമാനമാണ് നിരക്ക് കൂട്ടിയത്. പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി നാല് വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍