നാളെ മുതല്‍ ലോഡ് ഷെഡ്ഡിങ്

March 23, 2013 കേരളം

തിരുവനന്തപുരം: എസ്.എസ്.എല്‍.സി., പ്ലസ് ടു പരീക്ഷകള്‍ പ്രമാണിച്ച് സംസ്ഥാനത്ത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന ലോഡ് ഷെഡ്ഡിങ് നാളെ മുതല്‍ വീണ്ടും.  പരീക്ഷകള്‍ അവസാനിച്ചതോടെയാണ് വീണ്ടും ലോഡ് ഷെഡ്ഡിങ് ആരംഭിക്കുന്നത്.

രാവിലെ ആറു മണിക്കും ഒമ്പതു മണിക്കും ഇടയിലും വൈകുന്നേരം ആറരയ്ക്കും പത്തരയ്ക്കും ഇടയിലും അര മണിക്കൂര്‍ വീതമാണ് ലോഡ് ഷെഡ്ഡിങ് ഉണ്ടാവുക. മാര്‍ച്ച് രണ്ടു മുതല്‍ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കിയിരിക്കുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം