കിഴക്കേക്കോട്ടയില്‍ ഷോപ്പിങ് കോംപ്ളക്സ്

March 25, 2013 കേരളം

തിരുവനന്തപുരം: കിഴക്കേക്കോട്ടയില്‍ ഷോപ്പിങ് കോംപ്ളക്സ് പണിയുന്നതിന് അട്ടക്കുളങ്ങര സ്കൂള്‍ പൂട്ടിക്കാതെ കെട്ടിടത്തിനോട് ചേര്‍ത്ത് പത്ത് ക്ളാസ് മുറികളും മറ്റ് സൌകര്യങ്ങളും ഒരുക്കിക്കൊടുക്കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍ദ്ദേശിച്ചു. കിഴക്കേക്കോട്ട ഷോപ്പിങ് കോംപ്ളക്സ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

കോംപ്ളക്സ് നിര്‍മ്മാണത്തിന് മുന്‍പ് സ്കൂള്‍ മറ്റൊരിടത്തേയ്ക്ക് തത്കാലികമായി മാറ്റുകയും സ്കൂളിന് ഇപ്പോഴുള്ള ക്ളാസുകളും ചേര്‍ത്ത് പത്ത് ക്ളാസുകള്‍ പണിതു നല്‍കണമെന്നും മുഖ്യമന്ത്രി ട്രിഡയോട് നിര്‍ദ്ദേശിച്ചു. ഇപ്പോഴുള്ള കച്ചവടക്കാരെയും ബസ്സ്റാന്റും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സ്ഥലം കണ്ടെത്തി മാസ്റര്‍പ്ളാന്‍ തയ്യാറാക്കണമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, മഞ്ഞളാംകുഴി അലി, അടൂര്‍ പ്രകാശ്, ചീഫ് സെക്രട്ടറി ജോസ് സിറിയക്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍, ട്രിഡ ചെയര്‍മാന്‍ പി.കെ. വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം