സൗദിയില്‍ അഗ്നിബാധ: ആറ് മലയാളികള്‍ ഉള്‍പ്പെടെ 7 പേര്‍ മരിച്ചു

March 26, 2013 രാഷ്ട്രാന്തരീയം

റിയാദ്:  സൗദി അറേബ്യയിലെ ഹയിലില്‍ ഫര്‍ണീച്ചര്‍ ഗോഡൗണിന് തീപിടിച്ച് 6 മലയാളികളും ഒരു ഉത്തര്‍പ്രദേശ് സ്വദേശിയും മരിച്ചു. പൊള്ളലേറ്റ ഒരാളുടെ  നില ഗുരുതരമാണ്. മരിച്ച മലയാളികള്‍ മലപ്പുറം, വയനാട് സ്വദേശികളാണ്. മലപ്പുറം മൂത്തേടം സ്വദേശി സിദ്ദിഖ്, ചെമ്മംതിട്ട സ്വദേശി കുട്ടന്‍, കല്‍ക്കുളം സ്വദേശി ലാലു എന്നിവരാണ് മരിച്ചത്. മറ്റുള്ളവര്‍ പെരിന്തല്‍മണ്ണ, വയനാട്, ഉത്തര്‍പ്രദേശ് സ്വദേശികളാണ്.

റിയാദിന് സമീപം അയനിലാണ് ദുരന്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടകാരണം അറിവായിട്ടില്ല. മലപ്പുറം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കട.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം