സൈബര്‍ശ്രീ വിവിധകോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

March 26, 2013 കേരളം

തിരുവനന്തപുരം: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ സി-ഡിറ്റ് നടപ്പിലാക്കുന്ന സൈബര്‍ശ്രീ സെന്ററില്‍ വിവിധ കോഴ്‌സുളിലേയ്ക്ക് 22നും 26 നും മദ്ധേ്യപ്രായമുളള എസ്.സി. വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  കോഴ്‌സുകള്‍ താഴെകൊടുക്കുന്നു.

1. ഐ.റ്റി. ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്‌മെന്റ് ട്രെയിനിങ്: അപേക്ഷകര്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ഡിപ്ലോമ പാസായിരിക്കണം.  എന്‍ജിനീയറിങ് പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം.  പരിശീലന കാലാവധി മൂന്ന് മാസം. പ്രതിമാസം 4,000 രൂപ സ്റ്റൈപന്റ് ലഭിക്കും.

2. ആന്‍ട്രോയ്ഡ് മൊബൈല്‍ ടെക്‌നോളജി ആന്റ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്: അപേക്ഷകര്‍ എന്‍ജിനീയറിങ്/ഡിപ്ലോമ/ഏതെങ്കിലും വിഷയത്തില്‍ ബിരുദം ഇവയിലേതെങ്കിലും പാസായിരിക്കണം.  ആറ് മാസത്തെ പരിശീലനത്തിന് പ്രതിമാസം 4,000 രൂപ സ്റ്റൈപന്റ് ലഭിക്കും.

3. വിഷ്വല്‍ ഇഫക്ട് ആന്റ് ത്രീഡി ആനിമേഷന്‍: അപേക്ഷകര്‍ ബി.എഫ്.എ. പാസായവരോ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുളളവരോ ആയിരിക്കണം.  പരിശീലന കാലാവധി ആറ് മാസം.  പ്രതിമാസം 4,000 രൂപ സ്റ്റൈപന്റ് ലഭിക്കും.

4.  അഡ്വാന്‍സ്ഡ് നെറ്റ്‌വര്‍ക്കിങ് ടെക്‌നോളജീസ്:  ഇലക്‌ട്രോണിക്‌സ്/ കമ്പ്യൂട്ടര്‍/ഇലക്ട്രിക്കല്‍/ഇന്‍സ്ട്രുമെന്റേഷന്‍ ഇവയിലേതിലെങ്കിലും ബിരുദം/ഡിപ്ലോമ പാസായവര്‍ക്കും എം.സി.എ./ എം.എസ്.സി./ബിടെക് പാസായവര്‍ക്കും അപേക്ഷിക്കാം.  ആറ് മാസത്തെ പരിശീലനത്തിന് പ്രതിമാസം 4,000 രൂപ സ്റ്റൈപന്റ് ലഭിക്കും.   അപേക്ഷാഫോറവും വിശദവിവരങ്ങളും www.cybersri.org, www.cdit.org  എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.   സ്വന്തം മേല്‍വിലാസമെഴുതി 10 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ സഹിതം അപേക്ഷിച്ചാല്‍ അപേക്ഷാഫോം തപാലില്‍ ലഭിക്കും.  അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകര്‍പ്പ് സഹിതം മാര്‍ച്ച് 27 ന് മുന്‍പായി സൈബര്‍ശ്രീ, സി-ഡിറ്റ്, ടി.സി. 26/847, പ്രകാശ്, വി.ആര്‍.എ-ഡി7, വിമന്‍സ് കോളേജ് റോഡ്, തൈക്കാട്, പി.ഒ., തിരുവനന്തപുരം – 695014 എന്ന വിലാസത്തില്‍ ലഭിക്കണം.  ഫോണ്‍: 2323949.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം