കെല്‍ട്രോണിന് 5.78 കോടി രൂപയുടെ ഓര്‍ഡര്‍

March 26, 2013 മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: കെല്‍ട്രോണിന് ഡി.ആര്‍.ഡി.ഒ.യുടെ കീഴിലുള്ള നാവിക ഗവേഷണ കേന്ദ്രമായ എന്‍.പി.ഒ.എല്‍. (കൊച്ചി) നിന്നും 5.78 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. മറ്റുള്ള കമ്പനികളുമായി മത്സരിച്ചു നേടിയ ടെണ്ടറിന്റെ അടിസ്ഥാനത്തില്‍ സോണാര്‍ സംവിധാനത്തിന്റെ പ്രധാന ഘടകമായ ഓണ്‍ ബോര്‍ഡ് ഇലക്ട്രോണിക്സ് ട്രാന്‍സ്മിറ്റര്‍ സബ്സിസ്റം കെല്‍ട്രോണ്‍ നിര്‍മ്മിച്ചു നല്‍കും. കെല്‍ട്രോണ്‍ കരകുളം യൂണിറ്റിലെ സ്പെഷ്യല്‍ പ്രോഡക്ട്സ് ഗ്രൂപ്പാണ് ഓര്‍ഡര്‍ നടപ്പിലാക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍