സുകുമാരിക്ക് സാംസ്‌കാരിക ലോകത്തിന്റെ അന്ത്യാഞ്ജലി

March 27, 2013 പ്രധാന വാര്‍ത്തകള്‍

ചെന്നൈ: ഇന്നലെ അന്തരിച്ച നടി സുകുമാരിക്ക് സാംസ്‌കാരിക ലോകത്തിന്റെ അന്ത്യാഞ്ജലി. രാവിലെ ടി നഗറിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചു. സംസ്‌കാരം വൈകിട്ട് നാലിന് ചെന്നൈയിലെ ബസന്ത്‌നഗര്‍ ശ്മശാനത്തില്‍ നടക്കും. തമിഴ്‌നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരചടങ്ങുകള്‍.

വിയോഗവാര്‍ത്തയറിഞ്ഞ് നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ഇന്നലെ ആശുപത്രിയിലെത്തി. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ മലയാളത്തില്‍ നിന്ന് നിരവധി ചലച്ചിത്ര പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക് പോയി. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ചടങ്ങിള്‍ പങ്കെടുക്കും. പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹം പൊതുദര്‍ശനത്തിനു വെച്ചത്.

 

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍