രാഷ്ട്രപതിയും പ്രധാനമന്ത്രിയും ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നു

March 27, 2013 ദേശീയം

ന്യൂഡല്‍ഹി: രാഷ്ട്രപതിയും പ്രധാനമന്ത്രിയും ജനങ്ങള്‍ക്ക് ഹോളി ആശംസകള്‍ നേര്‍ന്നു. ബഹുവര്‍ണങ്ങളുടെ ഉത്സവമായ ഹോളി നാനാത്വത്തിന്റെയും രാജ്യത്തെ വൈവിധ്യമാര്‍ന്ന സാംസ്കാരിക പാരമ്പര്യത്തിന്റെയും പ്രതിഫലനമാണെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തില്‍ പറഞ്ഞു. ഈ ഉത്സവവേളയില്‍ ദേശീയമൂല്യവും സാഹോദര്യവും മതസൌഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിക്കട്ടെയെന്നും രാഷ്ട്രപതി ആശംസിച്ചു. ജീവിതത്തിന്റെയും നന്‍മയുടെയും ആഘോഷമാണ് ഹോളിയെന്നും സാഹോദര്യത്തിന്റെ ചൈതന്യം ശക്തിപ്പെടുത്താനുള്ള അവസരമാണിതെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു. ഭാവിയെക്കുറിച്ചുള്ള പുതിയ പ്രതീക്ഷകള്‍ക്ക് പ്രകാശം പരത്തുന്ന അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യവും മതപരവുമായ സൌഹാര്‍ദ്ദവും സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തെ മഹത്വവല്‍ക്കരിക്കുന്ന ചടങ്ങാണ് ഹോളിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം