മാവേലിക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉത്സവം കൊടിയേറി

March 27, 2013 ക്ഷേത്രവിശേഷങ്ങള്‍

മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പത്ത് ദിവസത്തെ ഉത്സവത്തിന്   ക്ഷേത്രതന്ത്രി കുളക്കട താമരശ്ശേരി നമ്പിമഠം രമേശ് ഭാനു പണ്ടാരത്തിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറി.
വൈകിട്ട് 5 ന് സാംസ്‌കാരിക സമ്മേളനം നഗരസഭാ ചെയര്‍മാന്‍ അഡ്വ.കെ.ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ യദുകൃഷ്ണന്‍ ഭദ്രദീപം തെളിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡംഗം സുഭാഷ് വാസുവിന് ചടങ്ങില്‍ സ്വീകരണം നല്‍കും. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനാഘോഷങ്ങളുടെയും നിര്‍ദ്ധനര്‍ക്കുള്ള ചികിത്സാധനസഹായ പദ്ധതിയുടെയും ഉദ്ഘാടനവും യോഗത്തില്‍ നടക്കും.
5.30 ന് കാഴ്ച ശ്രീബലി, രാത്രി 7 ന് മേഖ എല്‍.നാരായണന്‍, പൂജ എല്‍. നാരായണന്‍ എന്നിവരുടെ സംഗീത സദസ്സ് അരങ്ങേറ്റം, 8.30 ന് മാവേലിക്കര കെ.സുബ്രഹ്മണ്യഅയ്യരുടെ സംഗീതസദസ്സ് എന്നിവ ഉണ്ടായിരിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍