സുകുമാര്‍ അഴീക്കോടിന് സ്മാരകം: 51.25 ലക്ഷം അനുവദിച്ചു

March 27, 2013 കേരളം

തിരുവനന്തപുരം: സുകുമാര്‍ അഴീക്കോട് താമസിച്ചിരുന്ന തൃശൂരിലെ വീടും സ്ഥലവും സര്‍ക്കാര്‍ വിലയ്ക്കുവാങ്ങി സ്മാരകമായി നിലനിര്‍ത്തുന്നതിന് 51.25 ലക്ഷം രൂപ അനുവദിച്ചതായി സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.

തൃശൂര്‍ കളക്ടറുടെ പേരിലാണ് തുക അനുവദിച്ചിട്ടുള്ളത്. 20.43 സെന്റ് സ്ഥലവും അതിലുള്ള 320.67 ചതുരശ്ര മീറ്റര്‍ കെട്ടിടവും പുസ്തക ശേഖരം അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കളാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. കെട്ടിടത്തിലെ പുസ്തകങ്ങളും പുരസ്കാരങ്ങളും വേര്‍തിരിക്കുന്നതിനും ഡോക്യുമെന്റ് ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനും പദ്ധതി തയ്യാറാക്കാന്‍ കേരള സാഹിത്യ അക്കാദമിയെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം