ഭാഗവതസത്രം: കൊടിമര ഘോഷയാത്ര പുറപ്പെട്ടു

March 28, 2013 ക്ഷേത്രവിശേഷങ്ങള്‍

കരുമാല്ലൂര്‍: ഗുരുവായൂരില്‍ 29ന് നടക്കുന്ന അഖിലഭാരത ഭാഗവതസത്രത്തിന് കൊടിയേറ്റുന്നതിനുള്ള കൊടിമര ഘോഷയാത്ര ഇന്ന് ആലങ്ങാട്ടുനിന്നു പുറപ്പെട്ടു.

ആലങ്ങാട് ചെമ്പോല കളരിയില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗം കെ. ശിവശങ്കരന്‍, അഡ്വ. ടി.ആര്‍. രാമനാഥന്‍, പി.എന്‍.കെ. മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ഘോഷയാത്ര ഉദ്ഘാടനം ചെയ്തു.  കൊടിമരം വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര ആലങ്ങാട് ദേശത്തെ 35 ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് 29ന് ഗുരുവായൂരില്‍ എത്തിച്ചേരും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍