ശിവരാത്രി മണപ്പുറത്തെ ഹരിതവന പാട്ടക്കരാര്‍ റദ്ദാക്കുക

March 28, 2013 കേരളം,പ്രധാന വാര്‍ത്തകള്‍

ആലുവ: ആലുവ ശിവരാത്രി മണപ്പുറത്ത് പരിസ്ഥിതി പ്രവര്‍ത്തകര്‍ നട്ടുവളര്‍ത്തിയ ഹരിതവനം ടൂറിസത്തിന്റെ പേരില്‍ സ്വകാര്യവ്യക്തിക്ക് പാട്ടത്തിനു നല്‍കിയ നടപടി റദ്ദാക്കണമെന്ന് വിശ്വഹിന്ദുപരിഷത്ത് ആവശ്യപ്പെട്ടു. മണപ്പുറത്തിന്റെ അവകാശ തര്‍ക്കം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഈ സമയത്തു തന്നെ ഹരിതവനം പാട്ടത്തിനു നല്‍കിയതിനു പിന്നില്‍ ഗൂഢോദ്ദേശമാണ് ഉള്ളത്. പലപ്പോഴായി മണപ്പുറത്തെ കയ്യേറാനുള്ള നീക്കം നടക്കുകയാണ്. ശിവരാത്രി മണപ്പുറം ടൂറിസ്റ്റുകേന്ദ്രമല്ലെന്നും തീര്‍ത്ഥാടന കേന്ദ്രമാണെന്നും മറക്കരുത്. ടൂറിസത്തിന്റെ മറവില്‍ ശിവരാത്രി മണപ്പുറത്തിന്റെ പവിത്രത തകര്‍ക്കാമെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അതിനെ ശക്തമായി ചെറുത്ത് തോല്‍പ്പിക്കുമെന്ന് വിശ്വഹിന്ദുപരിഷത്ത് ജില്ല ട്രഷറര്‍ ശശി തുരുത്ത് അറിയിച്ചു. ഹൈക്കോടതി തീര്‍പ്പുകല്‍പ്പിക്കുന്നകുവരെ ആലുവ മണപ്പുറത്തെ ഒരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്നും ആവശ്യം ശക്തമായിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം