മുംബൈയില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു

March 29, 2013 ദേശീയം

മുംബൈ: മുംബൈയില്‍ ഫാക്ടറിയിലുണ്ടായ സ്ഫോടനത്തില്‍ അഞ്ചു പേര്‍ മരിച്ചു. അന്ധേരിയിലെ സാകിനാകയിലെ ഒരു രാസഫാക്ടറിയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടിന്റെ ഭിത്തി തകര്‍ന്ന് ഈ വീടിനുള്ളില്‍ ഉണ്ടായിരുന്നവരാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ തീപിടുത്തവുമുണ്ടായി. നാല് ഫയര്‍ എന്‍ജിന്‍ യൂണിറ്റുകളെത്തിയാണ് അഗ്നിബാധ നിയന്ത്രണ വിധേയമാക്കിയത്. പരിക്കേറ്റവരെ രാജാവാരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം